Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകയറില്‍ കുരുങ്ങിയ...

കയറില്‍ കുരുങ്ങിയ കാട്ടാനയെ വനപാലകര്‍ രക്ഷപ്പെടുത്തി

മറയൂർ: സ്വകാര്യ യുക്കാലി തോട്ടത്തില്‍ കാലില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ട പെണ്‍ കാട്ടാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. മറയൂര്‍ ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ റെയിഞ്ചിലെ തോട്ടത്തിലാണ്  ആര്‍ ആര്‍ ടി ടീം (റാപ്പിഡ് റെസ്‌പോണ്‍സ് ടീം)ആന അപകടത്തില്‍പ്പെട്ടത് കണ്ടത്.

സംഭവത്തെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ്‌ന്റെ ഉത്തരവ് പ്രകാരം  മയക്കു വെടി വയ്ച്ചു കാലിലെ കയര്‍ നീക്കം ചെയ്യുകയും മുറിവിൽ  മരുന്ന് ഉപയോഗിച്ച് ഡ്രസ് ചെയ്യുകയും ചെയ്തു. മൂന്ന് മണിക്കൂറിനുശേഷം ആന പൂര്‍വസ്ഥിതി പ്രാപിച്ചു.

വയനാട് ആര്‍ ആര്‍ ടിയിലെ ഡോ അനുരാജ്, ഡോ അജേഷ് മോഹന്‍ദാസ് എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : മാർച്ച് 4 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി...

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്.കല്ലറ പഴയചന്ത ജംഗ്ഷനിൽ ഇന്ന് രാവിലെ...
- Advertisment -

Most Popular

- Advertisement -