Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsവേണാടിന് മുമ്പ്...

വേണാടിന് മുമ്പ് കോട്ടയം വഴി പുതിയ ട്രെയിൻ: സർവീസ് ഉടനെ തുടങ്ങും : ആയിരക്കണക്കിന്  യാത്രക്കാർക്ക് ആശ്വാസമാകും

തിരുവല്ല : വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി   കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

പുതിയ സർവീസിന്റെ ആദ്യ യാത്ര പത്തുദിവസത്തിനകം ആരംഭിക്കുമെന്നും.
വൈകിട്ട് ഏകദേശം നാലുമണിയോടെ എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് വേണാട് എക്സ്പ്രസിന് മുന്നിലായി കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലത്തെത്തുന്ന രീതിയിലാണ് പുതിയ സർവീസ് പരിഗണിക്കുന്നത്. നിലവിൽ വൈകിട്ട് 5.20ഓടെയാണ് വേണാട് എക്സ്പ്രസ് എറണാകുളം നോർത്തിൽനിന്ന് യാത്ര തിരിക്കുന്നത്. ഇതിനുമുമ്പായി മറ്റൊരു ട്രെയിൻ ലഭ്യമാകുന്നതോടെ വേണാടിലെ അമിത തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ഓഫീസ് സമയത്തിനുശേഷം എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരാണ് നിലവിലെ തിരക്കിന്റെ പ്രധാന ദുരിതബാധിതർ. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നിരവധി പേർക്ക് ഇരിക്കാനോ ആവശ്യത്തിന് നിൽക്കാനോ പോലും കഴിയാത്ത അവസ്ഥയിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസിലെ തിരക്കും യാത്രക്കാരുടെ ദുരിതവും വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും എം.പി. കൈമാറിയിരുന്നു. വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി പുതിയൊരു ട്രെയിൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

തുടർന്ന് മന്ത്രിയുടെ ഓഫിസിൽനിന്ന് റെയിൽവേ ബോർഡിലേക്ക് നിർദേശം കൈമാറുകയും, ദക്ഷിണ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബോർഡ് നിർദേശം നൽകുകയും ചെയ്തതായി എം.പി. അറിയിച്ചു.

പുതിയ സർവീസിനായി മെമു (MEMU) അല്ലെങ്കിൽ ഐസിഎഫ് കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയിൽവേ പരിശോധിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ എറണാകുളം– കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ സർവീസ് ആരംഭിക്കാനാണ് നീക്കം. പിന്നീട് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്.

പുതിയ സർവീസ്  യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾക്ക് ഒരുക്കമായി. ഏപ്രിൽ 12 ലാസറിന്റെ ശനി രാവിലെ 7 ന് വിശുദ്ധ കുർബാന,...

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം

തിരുവനന്തപുരം : വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 വയസിനും 3 വയസിനും...
- Advertisment -

Most Popular

- Advertisement -