Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൂഫാൻ 2.0...

തൂഫാൻ 2.0 : തകഴി ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി

ആലപ്പുഴ : ഓപ്പറേഷൻ തൂഫാൻ 2.0  ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ്. ജി.  ഗീതാഞ്ജലി ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. വി. വിപിൻ കുമാർ അധ്യക്ഷനായി. തൂഫാൻ പതാക ഉയർത്തൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് നിർവഹിച്ചു.

തുടർന്ന് തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സി.ഡി.എസ്., എ.ഡി.എസ്. അംഗങ്ങൾക്കും ജീവനക്കാർക്കുമായി  അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ അഡീഷണൽ സബ് ഇൻസ്പെക്ടർ ബിജു ബോധവൽക്കരണ ക്ലാസ് നയിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീജിത്ത്,  ജനപ്രതിനിധികൾ, സി.ഡി.എസ്. ചെയർപേഴ്സൺ  ലക്ഷ്മി, സി.ഡി.എസ്. അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂരിൽ മുൻ ഭാര്യയുടെ നേതൃത്വത്തിൽ യുവാവിന് ക്രൂരമർദ്ദനം ; ആറംഗ സംഘം പിടിയിൽ

​അടൂർ : കുടുംബവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മുൻ ഭാര്യയും സംഘവും ചേർന്ന്  തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചു. അടൂർ സ്വദേശിയായ യുവാവിനാണ് ആൾക്കൂട്ട മർദ്ദനമേറ്റത്. സംഭവത്തിൽ മുൻ ഭാര്യയുൾപ്പെടെ ആറ് പേരെ അടൂർ പോലീസ്...

ചി​കി​ത്സ ന​ൽ​കിയില്ല : മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു

മലപ്പുറം : മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മ​രി​ച്ചു. കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹി​റ ഹ​റീ​റ – ന​വാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ​ൻ എ​ർ​ഹാ​നാ​ണ് മ​രി​ച്ച​ത്.മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ...
- Advertisment -

Most Popular

- Advertisement -