Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiതൊഴിൽ തട്ടിപ്പിൽ...

തൊഴിൽ തട്ടിപ്പിൽ മ്യാന്മറിൽ കുടുങ്ങിയവ 283 ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു

ന്യൂഡൽഹി : തൊഴിൽ തട്ടിപ്പിൽ മ്യാൻമറിൽ കുടങ്ങിയ 283 ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ തിരികെ നാട്ടിലെത്തിച്ചു .മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്.

വ്യാജ തൊഴിൽ വാഗ്ദാനങ്ങള്‍ നൽകി മ്യാൻമർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വിദേശത്തുനിന്നുള്ള ജോലി വാഗ്ദാനം സ്വീകരിക്കുന്നതിനു മുൻപായി റിക്രൂട്ടിങ് ഏജന്റിന്റെയും കമ്പനികളുടെയും ചരിത്രം പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി : കേരളത്തിന് റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായുള്ള മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗ‍ഡ്കരി. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ...

വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം:  വി ഡി സതീശൻ

കൊച്ചി : വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന്...
- Advertisment -

Most Popular

- Advertisement -