Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorബൈജു കലാശാല...

ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലം പര്യടനം

ചെങ്ങന്നൂർ: എൻഡിഎ മാവേലിക്കര ലോകസഭ മണ്ഡലം സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി.രാവിലെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ആരംഭിച്ചു.
തിരുവൻവണ്ടൂരിലെ വ്യാപാരി വ്യവസായികളെ സമ്പർക്കം നടത്തി. ഇരമല്ലിക്കര ലക്ഷംവീട് കോളനി സമ്പർക്കം നടത്തി. കർഷകരായ മഞ്ജു വിബീഷിന്റെയും, രാധാമണിയുടെയും കൃഷി സ്ഥലം സന്ദർശിച്ചു തണ്ണിമത്തന്റെ ആദ്യഫലം വിളവെടുത്തു.

തുടർന്ന് മുളക്കുഴ പഞ്ചായത്തിൽ പാറയ്ക്കൽ ഗുരുദേവക്ഷേത്രത്തിൽ ദർശനം നടത്തി ഭാരവാഹികളുമായി സംസാരിച്ചു. കാരയ്ക്കാട് എൻഎസ്എസ് കരയോഗം ഭാരവാഹികൾ, കാരയ്ക്കാട് കെപിഎംഎസ് ശാഖ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കക്കോട്ട് കോളനി നിവാസികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

ആലാ പഞ്ചായത്തിൽ മാവേലിക്കര ഭദ്രാസനം വികാരി ഫാ.തോമസ് ടി.ടി യെ വീട്ടിൽ എത്തി സന്ദർശിച്ചു.തുടർന്ന് പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്തു. കർഷകമോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി രാഘവൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ജില്ലാ ട്രഷറാർ കെ. ജി കർത്ത, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി. ആർ നായർ, എസ്. രഞ്ജിത്ത്, പി. ജി മഹേഷ്, വിനിജ സുനിൽ,  എസ്. കെ രാജീവ്, ഗണപതി. കെ പണിക്കർ, ജയശ്രീ സതീഷ്, പി. ടി ലിജു, കെ. കെ അനുപ്, കെ. ആർ അനന്ദൻ, പുഷ്പകുമാരി, അനീഷ ബിജു, ശരണ്യ സുജിൻ, സനൽകുമാർ,  തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പ 2 റിലീസ് : തിക്കിലും തിരക്കിലും ഒരു മരണം

ഹൈദരാബാദ് : പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു.ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ...

മഴ മുന്നറിയിപ്പ് : 4 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.4 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം,ഇടുക്കി ,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് .ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -