Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള : എൽ ആൻഡ് ടി കമ്പനിയിലേക്ക് ഓൺലൈൻ അഭിമുഖം നാളെ

ആലപ്പുഴ:  ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ഐടിഐ യോഗ്യതയുള്ള പുരുഷന്മാർക്ക് എൽ ആൻഡ് ടി കമ്പനിയിലേക്ക് നടത്തുന്ന അഭിമുഖം നാളെ  (ഫെബ്രുവരി 13ന്) ഓൺലൈനായി നടക്കും. ട്രെയിനി ഒഴിവിലേക്ക് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് നിയമനം.

ഐടിഐ പാസ്സായ 18നും 30നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. 5000 ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യൻ, പ്ലംബിംഗ് ആൻഡ് സാനിറ്ററി, ബാർ ബെൻഡിങ് ആൻഡ് സ്റ്റീൽ ഫിക്സിംഗ്, വെൽഡിംഗ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 15000 രൂപ മുതൽ 25000 രൂപവരെയാണ് ശമ്പളം.

പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലോ തങ്ങളുടെ ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ നേരിട്ടെത്തി ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്നു വരെയാണ് അഭിമുഖം. ഫോൺ: 7012538517.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ...

തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം : വിദ്യാർഥി വെന്റിലേറ്ററിൽ

തൃശ്ശൂർ : മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥിയായ ഫായിസ്...
- Advertisment -

Most Popular

- Advertisement -