Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിന്റ് ചെയ്ത...

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടോർ വകുപ്പ്

തിരുവനന്തപുരം : പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടര്‍ വാഹന വകുപ്പ്.പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും.രണ്ടാം ഘട്ടത്തില്‍ ആർ.സി.ബുക്കിന്റെ പ്രിന്റിങ്ങും നിര്‍ത്തലാക്കും.ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം .

ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ മണിക്കൂറുകള്‍ക്കുളള ലൈസൻസ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ മതിയാകും. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും.കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്കയും വേണ്ട. പ്രിൻറ് രേഖ വേണ്ടവർക്ക് അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ്...

അരവണ കണ്ടയ്നർ ഫാക്ടറി നിലയ്ക്കലിൽ സെപ്തംബറിൽ തുടങ്ങും

ശബരിമല : നിലയ്ക്കലിൽ സെപ്തംബർ അവസാനത്തോടെ അരവണ കണ്ടയ്നർ ഫാക്ടറി നിർമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം.ബിഒടി അടിസ്ഥാനത്തിൽ ആയിരിക്കും നിർമാണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ശബരിമലയ്ക്ക് പുറമെ...
- Advertisment -

Most Popular

- Advertisement -