Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുനാഗപ്പള്ളിയിൽ നിന്ന്...

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രന്റെ (50) വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും.നവംബർ 6 നാണ് വിജയലക്ഷ്മിയെ കാണാതായത്.വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു.ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത് .

നവംബർ 6 ന് വൈകിട്ട് പ്രതി വിജയലക്ഷ്മിയെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ശക്തിയിൽ തള്ളിയപ്പോൾ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നുമാണ് ജയചന്ദ്രന്റെ മൊഴി.തുടർന്ന് രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ഇന്ന് തുടങ്ങും

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ജനുവരി  26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്രയും ഏഴ് മണിക്ക് തന്ത്രി രഞ്ചിത്ത് നാരായണൻ...

യുഡിഎഫ് വാതിൽ ആർക്കും അടച്ചിട്ടില്ല: യുഡിഎഫ് വിട്ടുപോയവർ തിരിച്ചുവരേണ്ട സമയം ഇതാണ്’- സണ്ണി ജോസഫ്

തിരുവനന്തപുരം: യുഡിഎഫ് വിട്ടുപോയവർ തിരിച്ചുവരേണ്ട സമയം ഇതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്ന കാര്യത്തിൽ അവർ തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അൻവർ യുഡിഎഫ് ബന്ധം ഉറപ്പിച്ചതായും...
- Advertisment -

Most Popular

- Advertisement -