Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamസമയം കഴിഞ്ഞതിനാൽ...

സമയം കഴിഞ്ഞതിനാൽ മദ്യം നൽകിയില്ല: യുവാക്കൾ  ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്‍  സമയം കഴിഞ്ഞതിനാൽ മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം അക്രമണത്തിൽ കലാശിച്ചു. ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ചില്ലുകൾ തകര്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ബാറിന്‍റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു.

തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാര്‍ ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം സംഘടിപ്പിച്ചു

തിരുവല്ല: ഗാന്ധിജയന്തി ദിനത്തിൽ കടപ്ര ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.  വളഞ്ഞവട്ടം കണ്ണശ്ശ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ ഉദ്ഘാടനം...

മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന്

കോട്ടയം : ഈ വർഷത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന് നടക്കുമെന്നു മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്. ഭാഗവത...
- Advertisment -

Most Popular

- Advertisement -