Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiവന്ദേ ഭാരത്...

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ: കര്‍ശന നടപടിയുമായി റെയില്‍വേ

ന്യൂഡൽഹി : വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ. പട്‌ന – ടാറ്റാനഗര്‍ വന്ദേ ഭാരതില്‍ ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതായി പറയുന്നു.

സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇടപെട്ട റെയില്‍വേ മന്ത്രാലയം ഐ.ആര്‍.സി.ടി.സിക്ക് 10 ലക്ഷം രൂപയും സേവന ദാതാവിന് 50 ലക്ഷം രൂപയും പിഴ ചുമത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് ഔദ്യോഗികമായി അറിയിച്ച റയില്‍വേ മന്ത്രാലയം സേവന ദാതാവിന്റെ കരാര്‍ റദ്ദാക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.  അരൂര്‍ ക്ഷേത്രം കവലയിൽ ഭര്‍ത്താവ്...

ഇന്ന് അതിശക്തമായ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.4 ജില്ലകളിൽ റെഡ് അലർട്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്...
- Advertisment -

Most Popular

- Advertisement -