Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസുരേഷ് ഗോപി...

സുരേഷ് ഗോപി എം പിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ എത്തിയ യുവാവിനെ പ്രവര്‍ത്തകർ പിടിച്ചുമാറ്റി

കോട്ടയം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പള്ളിക്കത്തോട്ടിലെ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാൻ വേണ്ടി മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടാനെത്തിയ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി.കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുമ്പോൾ ആയിരുന്നു സംഭവം. പരാതി നല്കാൻ കൗണ്ടർ ഉണ്ടായിട്ടും മന്ത്രിക്ക് നേരിട്ട് പരാതി നല്കാനാണ് ശ്രമിച്ചത്.

അതേ സമയം പള്ളിക്കത്തോട്ടിൽ കലുങ്കു സഭയക്ക് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ഭീഷണി ഉയർത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആവശ്യപ്പെട്ടു. ബിജെപി ഇത് സംബന്ധിച്ച് പരാതി പോലീസിന് നൽകിയിട്ടുണ്ട്. നീതിയുക്തമായ അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത്.

വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്.നേരത്തെ തന്നെ ഉന്നത പോലീസ് അധികാരികളോട് ഇക്കാര്യം ധരിപ്പിച്ചിരുന്നതാണ്. ഒന്നരമണിക്കൂർ നീണ്ട സഭയിലോ ഹെൽപ്പ് ലെസ്കിലോ പരാതി നൽകാതെ വാഹനം തടഞ്ഞുനിർത്തി അതിനു ശ്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലന്ന് എൻ ഹരി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയർ പൊട്ടി : കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

കൊച്ചി : ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.സാങ്കേതികത്തകരാര്‍ കാരണമാണ് കരിപ്പൂരേക്കുള്ള വിമാനം കൊച്ചിയിലേക്ക് വഴിത്തിരിച്ചുവിട്ടത്.160 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ്...

കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകി ചികിത്സിച്ചതായി ആരോപണം

കോന്നി: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ്റേ ഫിലിം മാറി നൽകിയതിനെ തുടർന്ന് രോഗിക്ക് തെറ്റായ ചികിത്സ ലഭിച്ചതായി ഗുരുതര ആരോപണം. പരിക്കേറ്റ ആളുടെ എക്സ്റേ ഫിലിമിന് പകരം മറ്റൊരാളുടെ എക്സ്റേ മാറി...
- Advertisment -

Most Popular

- Advertisement -