Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ തുടരും : 5 ജില്ലകളിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് . മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കോഴിക്കോടും കാസർകോടും കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇടുക്കിയിൽ ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു .

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം

ചെന്നൈ : വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപനം .നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം.ഇതോടൊപ്പം കാവേരി നദിയിൽ നിന്ന്...

പാചകവാതകത്തിനും പച്ചക്കറിക്കും തീവില : ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

പത്തനംതിട്ട : പാചകവാതക സിലിണ്ടറിന്റെയും പച്ചക്കറികളുടെയും വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പ്രവർത്തനച്ചെലവ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും അതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് പൂർണമായി മാറ്റിവയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഹോട്ടൽ...
- Advertisment -

Most Popular

- Advertisement -