Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsവിദേശ നിക്ഷേപങ്ങള്‍...

വിദേശ നിക്ഷേപങ്ങള്‍ :  ആഗോള നഗരങ്ങളില്‍ ‘കേരള ഡെസ്‌കുകള്‍’ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളില്‍ ‘കേരള ഡെസ്‌കുകള്‍’ തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ഡെസ്‌കുകള്‍ ആരംഭിക്കുക.

പ്രവാസി സമൂഹത്തില്‍ നിന്നുള്ള പിന്തുണ കേവലം പണമയയ്ക്കലില്‍ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളര്‍ച്ചയിലേക്ക് വഴികാട്ടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡെസ്‌കുകള്‍ വഴി ലഭ്യമാകുന്ന നിക്ഷേപ താല്‍പ്പര്യങ്ങള്‍  ‘ഇന്‍വെസ്റ്റ് കേരള സെല്‍’ വഴി സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ വേഗത്തില്‍ നീക്കങ്ങൾ നടത്തും. പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വ്യവസായ രംഗത്ത് വന്‍  മാറ്റം സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൃശ്യം 3 – ആരാധകർക്കൊപ്പം  പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ചും നടൻ മോഹൻലാൽ

കൊച്ചി: തന്റെ അറുപത്തിയാറാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം നൽകി സൂപ്പർതാരം മോഹൻലാൽ തീയേറ്ററിലെത്തി. ദൃശ്യം പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’ ആരാധകർക്കൊപ്പം കാണാനായി കൊച്ചിയിലെ പ്രശസ്തമായ കവിത തീയേറ്ററിലാണ്...

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: നാലു ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.  മഴ മുന്നറിയിപ്പു കണക്കിലെടുത്ത് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ...
- Advertisment -

Most Popular

- Advertisement -