Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള അഷ്ടമിരോഹിണി...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ക്ഷേത്ര ഉപദേശകസമിതി

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ക്ഷേത്ര ഉപദേശകസമിതി. വള്ളസദ്യ ദിവസം ദീപം തെളിയിച്ച്​ മന്ത്രിയടക്കമുള്ള വിശിഷ്ട അതിഥികൾക്ക്​ സദ്യവിളമ്പുന്നത്​ രാവിലെ 10.45നാണ്​. ഈ സമയത്ത്​ തന്ത്രിയുടെ നേതൃത്വത്തിൽ കളഭ അഭിഷേകത്തിനുള്ള കലശം പൂജ നടക്കുകയായിരുന്നു. കളഭ അഭിഷേകത്തിനുശേഷം മാത്രമാണ്​ ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്​. ഇതിനു​ശേഷമേ സദ്യ പാടൂള്ളൂ എന്നിരിക്കെ, ഇത്​ പാലിക്കാതെയാണ്​ പള്ളി​യോട സേവാ സംഘം ഭാരവാഹികൾ സദ്യ വിളമ്പിയതെന്ന്​  ആറന്മുള​ ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

​പൂജ കഴിഞ്ഞില്ലെന്ന വിവരം പള്ളിയോട സേവാസംഘത്തെ അറിയിച്ചിരുന്നു.
പിറ്റേന്ന്​ ഇത്​ വലിയ ചർച്ചയായതോടെ ​ ക്ഷേത്ര ഉപദേശകസമിതി യോഗം ചേരുകയും ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടി കത്ത്​ നൽകുകയുമായിരുന്നു.

പിന്നീട്​ ദേവസ്വംബോർഡിനും പരാതി നൽകി. ഇതിന്‍റെ തുടർച്ചയായി ദേവസ്വം ബോർഡ്​ തന്നെ തന്ത്രിക്ക്​ കത്ത്​ നൽകുകയായിരുന്നു.  ഇതിനുള്ള മറുപടിയാണ്​ തന്ത്രി പരിഹാരക്രിയകൾ നിർദേശിച്ചത്​. ഇവ പള്ളി​യോട സേവാ സംഘത്തിന്‍റെ ചെലവിൽ വൃശ്​ചികം ഒന്നിന്​ മുമ്പ്​ തന്നെ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവനും മറ്റ്​ വിശിഷ്ട അതിഥികൾക്കും വീഴ്ചയുണ്ടെന്ന്​ കരുതുന്നില്ല. ക്ഷേത്ര ചടങ്ങുകളെക്കുറിച്ച്​ കൃത്യമായ ധാരണ അവർക്കുണ്ടാകണമെന്നില്ല. പിഴവ്​ സംഭവിച്ചത്​ പള്ളി​യോട സേവാ സംഘത്തിനാണെന്നും ഇവർ പറഞ്ഞു. ആറന്മുള ക്ഷേത്രോപദേശകസമിതി പ്രസിഡന്‍റ്​ വിജയൻ നടമംഗലത്ത്​, സെക്രട്ടറി ശശി കണ്ണ​ങ്കേരിൽ, ശ്രീജിത്ത്​ വടക്കേടത്ത്​, രാജശേഖരൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടിമതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ മറ്റൊരു മിനി ലോറി ഇടിച്ചു അപകടം: ഒരാൾക്ക് പരിക്ക്

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നിൽ മിനി ലോറി ഇടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ അഗ്നിരക്ഷാ സേനാ സംഘം എത്തി...

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്,...
- Advertisment -

Most Popular

- Advertisement -