Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ വൈദ്യുതി...

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: വേനലും ചൂടും കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രില്‍ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്.വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്.

കടുത്ത ചൂടില്‍ ഫാന്‍, കൂളര്‍, എ സി എന്നിവ ഉപയോഗിക്കുന്നതില്‍ വലിയ വര്‍ധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്നലത്തെ മുഴുവൻ വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ആഭ്യന്തര ഉല്‍പാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തുവാൻ ശ്രമിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റിൽ ഉണ്ടായ തീപിടുത്തം: ആകാശിനും നാട് വിട നല്‍കി.

പത്തനംതിട്ട : കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം സ്വവസതിയില്‍ നടന്നു. രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതു മുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി...

കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് പദ്ധതിയുടെ...
- Advertisment -

Most Popular

- Advertisement -