Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപഴവങ്ങാടി  സ്കൂളിന്...

പഴവങ്ങാടി  സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്തു 

റാന്നി : പഴവങ്ങാടി എസ് സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്നും 24.88 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിച്ചത്. സ്കൂളിൽ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള തകർന്ന് വീതി കുറഞ്ഞ പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിച്ചത്.

റാന്നി എം എൽ എ അഡ്വ പ്രമോദ് നാരായണൻ, മൈനർ ഇറിഗേഷൻ എക്സി എഞ്ചിനീയർ ഡോ പി എസ് കോശി, ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്,ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം, അംഗങ്ങളായ റൂബി കോശി,അനിത അനിൽകുമാർ, അസി. എക്സി എഞ്ചിനീയർ ഐ എസ് ശ്രീലേഖ, കെ കെ സുരേന്ദ്രൻ, പ്രമോദ് മന്ദമരുതി, ബിബിൻ കല്ലംപറമ്പിൽ, സതീഷ്, മാനേജർ ഫാ. ജോൺസൺ വർഗ്ഗീസ്, പ്രിൻസിപ്പാൾ ബെറ്റി പി ആൻ്റോ, ഹെഡ്മിസ്ട്രസ് ആനി മാത്യു, ജയൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് : തീർത്ഥാടകർക്ക് മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമല : ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന  തീർത്ഥാടകർക്കായി മികച്ച സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും  സേവനവും തീർത്ഥാടകരുടെ ആരോഗ്യ...

ക്രൈസ്തവ സംഭാവനകൾ വിസ്മരിക്കപ്പെടരുത്: മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത

തിരുവല്ല : സ്വാതന്ത്ര്യസമരത്തിൽ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഭാവനകൾ വിസ്മരിക്കപ്പെടരുത് എന്നും രാഷ്ട്രത്തിൻറെ പുരോഗതിയിലെ എല്ലാ ഘട്ടത്തിലും ക്രിസ്തു സ്നേഹത്തിൽ അധിഷ്ഠിതമായ ക്രൈസ്തവ പങ്കാളിത്തം ഉണ്ടായിരുന്നു എന്നും ആ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് ദേശീയോദ്ഗ്രഥനത്തിനും...
- Advertisment -

Most Popular

- Advertisement -