Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകുളനടയിൽ ടൂറിസ്റ്റ്...

കുളനടയിൽ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്

പന്തളം : എം സി റോഡിൽ കുളനട ഓർത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ  45 ഓളം യാത്രക്കാരുമായി മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എമറാൾഡ്  ബസ് അടൂരിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് സിമൻ്റ് ലോഡുമായി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

ബസ് അമിത വേഗതയിൽ എത്തി ലോറിയിൽ ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ  ഇരു വാഹനങ്ങളുടെയും കാബിനുകൾ തകർന്ന് ഡ്രൈവർമാർ കുടുങ്ങി കിടക്കുകയായിരുന്നു. നിരവധി യാത്രക്കാർക്കും പരുക്കേറ്റു. കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ അടുരിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി കാബിനുകൾ മുറിച്ചാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ മിഥുൻ ആശുപത്രിയിലെത്തിച്ച് അൽപ്പ സമയത്തിനകം മരിച്ചു. ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 8.30 ഓടെയാണ് വാഹനങ്ങൾ നീക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല നഗരസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവല്ല: നഗരസഭാ ഉപാധ്യക്ഷൻ്റെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണ പ്രകാരം അടുത്തത് കോൺഗ്രസിലെ മാത്യൂ ചാക്കോയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി...

നെന്മാറ ഇരട്ടക്കൊലപാതകം : പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടിയപ്പോൾ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി. ചെന്താമര പിടിയിലായ വിവരമറിഞ്ഞ്...
- Advertisment -

Most Popular

- Advertisement -