Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഉത്രട്ടാതി ജലോത്സവം...

ഉത്രട്ടാതി ജലോത്സവം ഇന്ന് : ഗതാഗതനിയന്ത്രണം

ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. ഉച്ചയ്ക്ക് 1.30 ന് സത്രം പവലിയനിൽ ഉപരാഷ്ട്രപതി സി. പി . രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി. സി. വിഷ്ണുനാഥ്, റോജി എം ജോൺ, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ ദീപശിഖ എത്തിച്ചേർന്നതിന് ശേഷം 10 മണിക്ക് ജില്ലാ കലക്ടർ എ. നിസാമുദീൻ പതാക ഉയർത്തും. 1.30 ന് ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ജല ഘോഷയാത്ര ആരംഭിക്കും. മത്സര വള്ളംകളി 3 ന് തുടങ്ങും. എ ബാച്ചിൽ 35, ബി ബാച്ചിൽ 16 ഉൾപ്പെടെ 51 പള്ളിയോടങ്ങൾ മാറ്റുരയ്ക്കും.

ആദ്യം ബി ബാച്ച് മത്സരങ്ങൾ ആരംഭിക്കും. എ , ബി ബാച്ചുകളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫി ലഭിക്കും. 33 വർഷത്തിന് ശേഷമാണ് ഉപരാഷ്ട്രപതി ആറന്മുള ജലോൽസവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ഉപരാഷ്ട്രപതി എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം: എം വി ഗോവിന്ദൻ

തിരുവല്ല: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ സ്വരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും...

കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകൾ നടന്നെന്ന് കോൺഗ്രസ്

തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകളാണ് നടന്നതെന്നും  പത്തനംതിട്ട ജില്ലയിലെ  സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം തകർത്ത സി പി എം നിലപാടിന് കടുത്ത മറുപടി പറയേണ്ടി വരുമെന്നും  ഡിസിസി പ്രസിഡന്റ് ...
- Advertisment -

Most Popular

- Advertisement -