Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsയുവത്വത്തിന് ആവേശം...

യുവത്വത്തിന് ആവേശം പകർന്ന് ‘ഇഗ്നൈറ്റ് 2026’ ; യുവജന ക്യാമ്പ് സമാപിച്ചു

കോഴഞ്ചേരി : യുവത്വത്തിന്റെ സർഗാത്മകതയ്ക്കും നേതൃത്വമികവിനും ആത്മവിശ്വാസത്തിനും ഊർജം പകർന്ന് വൈസ്മെൻസ് ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് 2026’ റീജണൽ യുവജന ക്യാമ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ചാരൽകുന്ന് മാർത്തോമ്മ റിട്രീറ്റ് സെന്ററിൽ നടന്ന ക്യാമ്പ് റീജണൽ ഡയറക്ടർ ലീല ഗോപീകൃഷ്ണ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളിൽ നേതൃത്വഗുണങ്ങൾ, ആത്മവിശ്വാസം, കൂട്ടായ്മ, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തുന്നതിനൊപ്പം ഭാവിയിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കുകയുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
യുവജനങ്ങളുടെ കഴിവുകളും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി പ്രചോദനാത്മക ക്ലാസുകൾ, സംവാദങ്ങൾ, ശിൽപ്പശാലകൾ, ടീം ബിൽഡിങ് പ്രവർത്തനങ്ങൾ, ഔട്ട്ഡോർ വിനോദങ്ങൾ എന്നിവ സംഘടിപ്പിച്ചു.

പ്രാർഥനയ്ക്കും ആരാധനയ്ക്കും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കി. ക്യാമ്പ് ഫയർ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തി.
ജെറി, യോഗാചാര്യൻ പി.എൻ. ഗോപിനാഥ്, ഫിസിക്കൽ ട്രെയിനർ സജി എബ്രഹാം, ഐ.പി.എസ്. ഉദ്യോഗസ്ഥൻ എസ്. ഗോപിനാഥ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 15 മുതല്‍ 22 വരെ

കോഴഞ്ചേരി : അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാനദി മണല്‍പ്പുറത്ത് നടക്കും. ഉദ്ഘാടനം 15ന് ഉച്ച തിരിഞ്ഞ് 3.30ന് സ്വാമി ആനന്ദവനം ഭാരതി നിര്‍വഹിക്കും....

Kerala Lotteries Results : 15-10-2024 Sthree Sakthi SS-437

1st Prize Rs.7,500,000/- (75 Lakhs) SM 348922 (THRISSUR) Consolation Prize Rs.8,000/- SA 348922 SB 348922 SC 348922 SD 348922 SE 348922 SF 348922 SG 348922 SH 348922 SJ...
- Advertisment -

Most Popular

- Advertisement -