Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനമ്മുടെ ആരോഗ്യം...

നമ്മുടെ ആരോഗ്യം കർഷകരുടെ അധ്വാനം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : കർഷകർ അധ്വാനിച്ച് വിളയിക്കുന്ന വിഭവങ്ങളാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മെഴുവേലി  ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നെടിയകാല മേനോൻ സ്‌മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച കർഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്.സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ   വ്യാപക പരിശോധന നടത്തി മായംകലർന്ന ഭക്ഷ്യവസ്തുക്കൾ  പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചു.ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ  സർക്കാരിന് കഴിഞ്ഞു.

കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പടെ സംസ്ഥാനത്ത് നിരവധി ക്യാൻസർ സെൻററുകൾ പുതുതായി ആരംഭിച്ചു.മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്.   സംസ്ഥാനത്ത് ആദ്യമായി പട്ടികജാതി മൈക്രോ പ്ലാൻ തയ്യാറാക്കിയത് മെഴുവേലി പഞ്ചായത്തിനു വേണ്ടിയാണെന്നും മന്തി പറഞ്ഞു.മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പിങ്കി ശ്രീധർ അധ്യക്ഷയായി. മുൻ എംഎൽഎ കെ സി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തം : ആളപായമില്ല

ലക്‌നൗ : പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപ്പിടിത്തം.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് വിവരം .ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു .അ​ഗ്നിശമനസേന എത്തി ഉടൻ തന്നെ തീ...

രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന

തിരുവനന്തപുരം : എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർഥിച്ച് നടി ശോഭന.രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശോഭന പങ്കെടുത്തു.സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ശോഭന വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര...
- Advertisment -

Most Popular

- Advertisement -