Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalവേദമന്ത്രങ്ങളും പരമ്പരാഗത...

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം

മൈസൂർ : വേദമന്ത്രങ്ങളുടെയും പരമ്പരാഗത ആചാരങ്ങളുടെയും അകമ്പടിയോടെ ലോകപ്രശസ്തമായ മൈസൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി.  നവരാത്രിയുടെ ഭാഗമായി ആരംഭിച്ച ആഘോഷങ്ങൾ നഗരത്തെ ഉത്സവലഹരിയിലാഴ്‌ത്തി. ഒക്ടോബർ 21ന് നടക്കുന്ന ജംബുസവാരിയോടെയാണ് ദസറ ആഘോഷങ്ങൾ സമാപിക്കുക.

കർണാടകയുടെ സാംസ്കാരിക പൈതൃകവും രാജകീയ പാരമ്പര്യവും ഒരുമിക്കുന്ന മൈസൂർ ദസറ കാണാൻ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. നവരാത്രിയുടെ ആദ്യദിനം ആരംഭിച്ച് ഒൻപത് ദിവസം നീളുന്ന ആഘോഷങ്ങളുടെ പ്രധാന ആകർഷണം ചാമുണ്ഡേശ്വരി ദേവിയുടെ ആരാധനയും ആനകളുടെ അകമ്പടിയോടെയുള്ള ജംബുസവാരിയുമാണ്.

ദസറയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അലങ്കരിച്ച വെള്ളി രഥത്തിലാണ് ചാമുണ്ഡേശ്വരി ദേവിയെ മൈസൂരിലെ ചാമുണ്ഡേശ്വരി കുന്നിലുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് നിശ്ചിത മുഹൂർത്തത്തിൽ ദസറ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. പുരോഹിതന്മാർ വേദമന്ത്രങ്ങൾ ഉരുവിട്ട ചടങ്ങിൽ കവി മഠത്തിലെ മഠാധിപതി കവി സിദ്ധേശ്വര സ്വാമി ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ്ങും പവകട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച...

പത്തനംതിട്ടയിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി.21 കാരിയായ  അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -