Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsസർ ജോർജ്...

സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും ജലീൽ മാർ ഗ്രീഗോറിയോസ് ജിറിയാറ്റിക് സെൻ്റിൽ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.

സർ ജോർജ് വില്യംസിൻ്റെ ദർശനവും ദീർഘവീഷണവുമാണ് വൈ.എം.സി.എ.  ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും
മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ  നടത്തണമെന്നും വൈ.എം.സി.എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു മുഖ്യ സന്ദേശം നല്കി. സെൻ്റർ മാനേജർ മാത്യു സി. ജോസഫ്, ദേശീയ നിർവ്വഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി സാബു, കേരള റീജൻ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ,  ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, മുൻ സബ് റീജൺ ചെയർമാൻമാരായ  വർഗീസ് ടി. മങ്ങാട് കെ.സി മാത്യു, വിമൻസ് ഫോറം മുൻ റീജണൽ ചെയർപേഴ്‌സൺ ഡോ. കെ. സാറാമ്മ, ചാരിറ്റി ബോർഡ് കൺവീനർ ജേക്കബ് വർഗീസ്, സബ് റീജൺ ഭാരവാഹികളായ  കുര്യൻ ചെറിയാൻ, സജി മാമ്പ്രക്കുഴി, പി.പി മാത്യു, സജി ചക്കുംമൂട്ടിൽ, മാത്യു ഈപ്പൻ  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു

ചങ്ങനാശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ്...

തലശ്ശേരി സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ : തലശ്ശേരി സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്നലെ അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്.പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടികൾക്കുവേണ്ടിയുള്ള...
- Advertisment -

Most Popular

- Advertisement -