Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി ഇഫ്താർ...

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, വി.എൻ. വാസവൻ, ഡോ. ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം എം ഹസ്സൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, ഇ പി ജയരാജൻ, ഒ രാജഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി മത, സാമൂഹിക, വ്യവസായ, കായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, എം എൽ എ മാർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് ക്ഷാമം രൂക്ഷം ; മരുന്നിനായി രോഗികളുടെ നീണ്ട കാത്തിരിപ്പ്

പത്തനംതിട്ട : സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റുകളുടെ കുറവ് രൂക്ഷമായതോടെ മരുന്ന് വാങ്ങാനെത്തുന്ന രോഗികൾ ദുരിതത്തിൽ. ഫാർമസികളിൽ നീണ്ട നിരയിൽ കാത്തുനിന്നാണ് പലർക്കും മരുന്ന് ലഭിക്കുന്നത്. ജീവനക്കാരുടെ കുറവ് മരുന്നുവിതരണത്തെ ബാധിക്കുന്നു പി.എസ്.സി. ലിസ്റ്റിൽ ഉൾപ്പെട്ട...

പശ്ചിമേഷ്യൻ യുദ്ധം: സമാധാന പ്രാർത്ഥനയുമായി മലങ്കരസഭ

കോട്ടയം: പശ്ചിമേഷ്യയിൽ യുദ്ധഭീതിയിൽ കഴിയുന്ന പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രാർത്ഥനയിൽ സമർപ്പിച്ച് മലങ്കരസഭ. സമാധാന സന്ദേശവുമായി സഭയുടെ മുഴുവൻ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടന്നു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേയായിരുന്നു പ്രാർത്ഥന. പത്തനംതിട്ട കോന്നി...
- Advertisment -

Most Popular

- Advertisement -