Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് വിൽപ്പനക്കായി...

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ വിധിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ കോട്ടയം മണിമല മൂക്കട, കാവൽ, പുളിക്കൽ വീട്ടിൽ ബിജുമോൻ രാഘവൻ (-38 ), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയിൽ വീട്ടിൽ കെ കെ സാബു (52 )എന്നിവരെ 25000 രൂപ വീതം പിഴയും വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ 5 മാസത്തെ അധികതടവുകൂടി അനുഭവിക്കണം.  മൂന്നാം പ്രതി മണിയപ്പനെ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ആർ അനിൽകുമാർ ഹാജരായി.

2 കിലോ 900 ഗ്രാം കഞ്ചാവ് വിൽപ്പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള  ഓട്ടോറിക്ഷയിൽ ഒന്നും രണ്ടും പ്രതികൾ ചേ‍ർന്ന്  കൊണ്ടു പോകുന്നതായികണ്ട് 2022 ജൂലൈ നാലിന് രാത്രി  കൊല്ലമുള  കൂത്താട്ടുകുളം – കാക്കനാട്ട് പടിയിൽവച്ച് പോലീസ് പിടികൂടിയെന്നതാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ : വൈറ്റ് ഹൗസ്

വാഷിംഗ്‌ടൺ : ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി.വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.ഏഷ്യാ പസഫിക്...

മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നു:  സ്വാമിനി ജ്ഞാനാഭനിഷ്ഠ

അലപ്പുഴ : വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നെന്ന് സ്വാമിനി ജ്ഞാനാഭനിഷ്ഠ അഭിപ്രായപ്പെട്ടു. മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാൻ കഴിയണം. ഈശ്വരനു...
- Advertisment -

Most Popular

- Advertisement -