Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsകുടുംബശ്രീ ഹരിതകർമ...

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത : ക്ഷേമ പെൻഷൻ രണ്ടു ഗഡു നൽകും

തിരുവനന്തപുരം : സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു

മലപ്പുറം : കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു .മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം .വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൃഷിയിടത്തിലേക്ക്...

ഇന്ന് തെളിഞ്ഞ കാലാവസ്ഥ : എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തെളിഞ്ഞ കാലാവസ്ഥ.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. സംസ്ഥാനത്ത് മഴ...
- Advertisment -

Most Popular

- Advertisement -