Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലം കളക്ടറേറ്റ്...

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി.  തമിഴ്നാട് സ്വദേശികളായ അബ്ബാസലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.  നാലാം പ്രതി ഷംസുദ്ദീനെ വെറുതേ വിട്ടു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരാണ് പ്രതികൾ . കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്‌ വിധിപറഞ്ഞത്

2016 ജൂൺ 15-നായിരുന്നു കളക്ടറേറ്റിന് സമീപത്ത് ഉപയോ​ഗിക്കാതെ കിടന്നിരുന്ന ജീപ്പിൽ സ്ഫോടനം നടന്നത്. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി ഒരാൾക്ക് പരിക്കേറ്റിരുന്നു. യുഎപിഎ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ ഗണേശോത്സവം : വിഗ്രഹ നിമഞ്ജനം മനയ്ക്കച്ചിറ ശ്രീനാരായണ കടവിൽ നടന്നു

തിരുവല്ല: കവിയൂർ ഗണേശോത്സവ നിമഞ്ജന ഘോഷയാത്ര മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ സമാപിച്ചു. ഞായറാഴ്ച വൈകിട്ട്. 6.30 ന്പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനത്തോടെയാണ് സമാപിച്ചത്. ...

സന്നിധാനത്തെ താമസത്തിന് മുറികൾ ബുക്ക് ചെയ്യാം

ശബരിമല: സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും  മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന്...
- Advertisment -

Most Popular

- Advertisement -