Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ് ബോധവത്കരണം;...

തിരഞ്ഞെടുപ്പ് ബോധവത്കരണം; എൽഇഡി വാൾ  ജില്ല കളക്ടർ ഫ്‌ളാഗ്ഓഫ് ചെയ്തു

ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തിരഞ്ഞെടുപ്പ് ബോധവത്കരണ എൽഇഡി വാളിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളക്ടർ അലക്‌സ് വർഗീസ് കളക്ട്രേറ്റിൽ നിർവഹിച്ചു. വോട്ടർ ബോധവത്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവി, സ്വീപ്പ്  ഐക്കണുകളായ ആടുജീവിതം നജീബ്, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, ഹോർമിസ് തരകൻ ഐ.പി.എസ്, ടെക്ക്‌ജെൻഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റ്യൻ, ചിത്രകാരിയും ഗായികയുമായ എസ്. കണ്മണി എന്നിവരുടെ സന്ദേശങ്ങളും കുടുംബശ്രീ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സന്ദേശങ്ങളുമാണ് എൽഇഡി വാളിൽ പ്രദർശിപ്പിക്കുക.

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന ജംഗ്ഷനുകളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എൽഇഡി വാൾ എത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും

ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ...

ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം : ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു...
- Advertisment -

Most Popular

- Advertisement -