Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമുംബൈയിൽ 19...

മുംബൈയിൽ 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു

മുംബൈ : മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തില്‍ 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു.പ്രതി രോഹിത് ആര്യയാണ് രക്ഷാപ്രവർത്തനത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത് .

വെബ്‌സീരിസ് ഓഡിഷനെന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ ‘ആര്‍എ സ്റ്റുഡിയോ’ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയത്.17 കുട്ടികളടക്കം 19 പേരെ ഇയാള്‍ പിന്നീട് വാതില്‍ പൂട്ടിയിട്ട് ബന്ദികളാക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാൾ ഒരു വിഡിയോ പുറത്തുവിട്ടിരുന്നു.

അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റുഡിയോക്കുള്ളില്‍ കയറി ഓപ്പറേഷന്‍ നടത്താന്‍ പോലീസ് തീരുമാനിച്ചത് .സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്.സ്റ്റുഡിയോക്കുള്ളില്‍നിന്ന് ഒരു എയര്‍ഗണ്ണും ചില രാസവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ഗുഡ്‌മോണിംഗ് കൊല്ലം’ : 10 രൂപയ്ക്ക് പ്രാതലൊരുക്കി കൊല്ലം കോര്‍പറേഷൻ

കൊല്ലം : കൊല്ലം നഗരത്തിന് 10 രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍...

അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചുവെന്ന് റിപ്പോർട്ട്

ന്യൂയോർക് : അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായിവിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സി-17 സൈനിക വിമാനത്തിൽ തിരിച്ചയച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ...
- Advertisment -

Most Popular

- Advertisement -