Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaനിയുക്ത മേൽശാന്തിമാർക്ക്...

നിയുക്ത മേൽശാന്തിമാർക്ക് ആദരവ് നൽകി

അമ്പലപ്പുഴ : അയ്യപ്പൻ്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയിൽ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്കും  മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയ്ക്കും ആദരവ് നൽകി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അമ്പലപ്പുഴ യോഗം പേട്ട സംഘം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഇരുവർക്കും സ്വീകരണം നൽകിയത്.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പടിഞ്ഞാറെ ഗോപുര നടയിൽ നിന്നാണ് സ്വീകരിച്ചത്.  ആനക്കൊട്ടിലിൽ അമ്പലപ്പുഴ ബ്രാഹ്മണ സമൂഹം ഭാരവാഹികൾ പൂർണ്ണകുംഭം സമർപ്പിച്ചു.ഇരു മേൽശാന്തിമാരും പിന്നിട് അമ്പലപ്പുഴ കണ്ണനെ ദർശിച്ചു.തുടർന്ന് ക്ഷേത്രം നാടകശാലയിൽ നടന്ന  ചടങ്ങ് ക്ഷേത്രം തന്ത്രി പുതുമന ഭാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുൻ മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയെ യോഗത്തിൽ ആദരിച്ചു. 

സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള ഭദ്രദീപ പ്രകാശനം നടത്തി. അമ്പലപ്പുഴ യോഗം പേട്ടസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലേഖാ പണിക്കർ, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.ആർ.രാജീവ്, കോയ്മ സ്ഥാനി വി.ജെ. ശ്രീകുമാർ വലിയമഠം, ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ ,കളിത്തട്ട് ജനറൽ സെക്രട്ടറി സജു പാർത്ഥ സാരഥി, അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡൻ്റ് എൻ.മാധവൻകുട്ടി നായർ, പേട്ട സംഘം ട്രഷറർ കെ.സി.ഹരികുമാർ , കമ്മറ്റി അംഗം വിവേക് എന്നിവർ പ്രസംഗിച്ചു.

വിവിധ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്ക്കാരിക സംഘടനാ ഭാരവാഹികൾ, കരപ്പെരിയോൻമാർ തുടങ്ങിയവർ  മേൽ ശാന്തിമാരെ ആദരിച്ചു. പുതുമന ഇല്ലത്താണ് ശബരിമല മേൽശാന്തി താന്ത്രിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സമ്മേളനാനന്തരം പുതുമന ഇല്ലത്ത് സന്ദർശനം നടത്തിയ ശേഷമാണ്  മേൽശാന്തിമാർ അമ്പലപ്പുഴയിൽ നിന്ന് മടങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് ശമനം : ഇടിമിന്നലിനു സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ  ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന്...

സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ്...
- Advertisment -

Most Popular

- Advertisement -