Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപെരുമ്പളത്ത് ട്രയൽ...

പെരുമ്പളത്ത് ട്രയൽ റൺ നടത്തി കെഎസ്ആർടിസി

ആലപ്പുഴ : നിർമ്മാണം പൂർത്തിയായ പെരുമ്പളം പാലത്തിലൂടെ വ്യാഴാഴ്ച കെഎസ്ആർടിസി ട്രയൽ റൺ നടത്തി. വടുതല ജെട്ടിയിൽ നിന്നും ആരംഭിച്ച ട്രയൽ റണ്ണിൽ ദലീമ ജോജോ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം ആലപ്പുഴ, എറണാകുളം കോട്ടയം എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് ട്രയൽറൺ നടത്തിയത്.ബസ് പാലത്തിനക്കരെ പാർക്ക് ചെയ്യുന്നതിനും തിരിക്കുന്നതിനുമുള്ള സൗകര്യമുണ്ടോ എന്ന് മനസിലാക്കുകയായിരുന്നു ട്രയൽ റണ്ണിൻ്റെ ലക്ഷ്യം.

ട്രയൽ റണ്ണിൽ എംഎൽഎയോടൊപ്പം  തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പെരുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് സി ആർ ഗിരീഷ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, സംഘാടക സമിതി അംഗങ്ങളായ എൻ ആർ ബാബുരാജ്, ബി വിനോദ്, കെ ബി ബാബുരാജ്, പി ഡി സജീവ്, വി പി ഷേർളി, രാജേഷ് വിവേകാനന്ദ, സിജി സിംഗ്, ഷംനാസ് കരീം, അഞ്ജു, കെ പി രഞ്ജിനി, പി ജി മുരളി, കെഎസ്ആർടിസി ഉദ്യോഗസ്ഥരായ കെ സുമൻ, എ അജിത്, ആർ രഞ്ജിത്, ആൻ്റണി ജോസഫ്, വി പി സന്തോഷ്,
മധു ബി ഗോപൻ, എം കെ രജീഷ്,ജിദീഷ് സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

തിരുവല്ല: തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ  ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു എന്നിങ്ങനെയുള്ള ആരോപണത്തെ...

വിൻഡോസ് തകരാർ : ഇന്നും വിമാനങ്ങൾ റദ്ദാക്കി

കൊച്ചി : വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇൻഡിഗോ ഇന്ന് റദ്ദാക്കി. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും...
- Advertisment -

Most Popular

- Advertisement -