Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsNationalമഹാ കുംഭമേള...

മഹാ കുംഭമേള : ബസന്ത് പഞ്ചമി ദിനത്തിൽ അമൃത് സ്നാനത്തിന് ലക്ഷങ്ങൾ പങ്കെടുത്തു

പ്രയാഗ് രാജ് : മഹാ കുംഭമേളയിൽ ബസന്ത് പഞ്ചമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അമൃത സ്നാനത്തിനെത്തിയത് ലക്ഷങ്ങൾ .പുലർച്ചെ 4 മണിക്ക് തന്നെ 16.58 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി.ഇന്ന് മാത്രം 5 കോടി ഭക്തരെ ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നു. അമൃതസ്നാനത്തിന് ഒത്തുകൂടിയവർക്കുമേൽ യുപി സർക്കാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ജനുവരി 13 മുതൽ ഇതുവരെ 34.97 കോടി പേർ കുംഭമേളയിൽ പങ്കെടുത്തു എന്നാണ് സർക്കാരിന്റെ കണക്ക്‌ .

ജനുവരി 13-ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26-ന് അവസാനിക്കും. മഹാ കുംഭമേളയിലെ അടുത്ത അമൃത് സ്നാൻ തീയതികൾ ഫെബ്രുവരി 12 (മാഘി പൂർണിമ), ഫെബ്രുവരി 26 (മഹാ ശിവരാത്രി) എന്നിവയാണ്.

കഴിഞ്ഞ മൗനി അമാവാസിയിലെ ‘അമൃത് സ്‌നാൻ’ വേളയിൽ തിരക്കിൽ പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന (വെസ്റ്റ്) എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സിയാണ് വെടിയേറ്റ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് വെടിയേറ്റ നിലയിൽ ​ഗോ​ഗിയെ കണ്ടെത്തിയത്. ഉടൻ...

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍...
- Advertisment -

Most Popular

- Advertisement -