Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട്ട് 61-കാരന്റെ...

കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകം: മകൻ കസ്റ്റഡിയില്‍

കോഴിക്കോട് :കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് ഏകരൂർ സ്വദേശി ദേവദാസിന്‍റെ(61) മരണത്തിലാണ് മകന്‍ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലാകുന്നത് .

തിങ്കളാഴ്ച്ച രാത്രി വീണു പരിക്കേറ്റു എന്ന് പറഞ്ഞാണ് ദേവദാസിനെ അക്ഷയ് ആശുപത്രിയിൽ എത്തിച്ചത്. ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച ദേവദാസ് മരിച്ചു. ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചോദ്യം ചെയ്‌തതിൽ അക്ഷയ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയും ചെയ്തു. ദേവദാസും അക്ഷയ്‌യും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ദേവദാസിനെ മകൻ മർദിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജനറൽ ആശുപത്രി ഒ.പി. കെട്ടിട നിർമാണം ഇഴയുന്നു; ഡോക്ടർമാരുടെ കുറവും മരുന്ന് ക്ഷാമവും

പത്തനംതിട്ട: ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും പ്രതിസന്ധി രൂക്ഷമാകുന്നു. പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും മരുന്നുകളുടെ...

വേളി കടൽത്തീരത്ത് കൈകൾ കൂട്ടിക്കെട്ടിയനിലയിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

തിരുവനന്തപുരം : വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു .കൈകൾ തുണി കൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു മൃതദേഹം .50 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട് .രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം...
- Advertisment -

Most Popular

- Advertisement -