Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsസഹകരണ മേഖലയ്ക്ക്...

സഹകരണ മേഖലയ്ക്ക് ചിറക് ; ‘കോ-കേരള’ വിമാനക്കമ്പനി വരുന്നു അടുത്ത ഓണത്തിന് സർവീസ് തുടങ്ങാൻ ലക്ഷ്യം

പത്തനംതിട്ട: സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ കേരളത്തിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി ലഭിച്ചു. ‘കോ-കേരള’ എന്നു പേരിട്ടിരിക്കുന്ന വിമാന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അടുത്ത ഓണത്തോടെ വിമാന സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണൻ ദേശം ന്യൂസിനോട് പറഞ്ഞു

‘കേരള സിവിൽ ഏവിയേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾക്ക് സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകിയതായാണ് റിപ്പോർട്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനാവശ്യമായ പ്രാരംഭ ഓഹരി മൂലധനമായ 27 ലക്ഷം രൂപ കേരള ബാങ്കിന്റെ ശാഖയിൽ നിക്ഷേപിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.

200 സഹകരണ സംഘങ്ങൾ പങ്കാളികളാകും

പദ്ധതിയുടെ പ്രധാന പ്രത്യേകത സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ്. ഏകദേശം 200 സഹകരണ സംഘങ്ങളിൽനിന്ന് രണ്ട് കോടി രൂപ വീതം സമാഹരിച്ച് പ്രാരംഭ മൂലധനം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ കൂട്ടായ നിക്ഷേപത്തിലൂടെ ഒരു വിമാനക്കമ്പനി രൂപീകരിക്കുകയെന്നതാണ് പദ്ധതിയുടെ ആശയം.

സഹകരണ സംഘത്തിന് നേരിട്ട് വിമാന സർവീസ് നടത്താൻ കഴിയാത്തതിനാൽ പ്രത്യേക കമ്പനിയുടെ രൂപീകരണത്തിലൂടെയായിരിക്കും വിമാന സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ വിമാനങ്ങൾ വാങ്ങുന്നതിനുപകരം രണ്ട് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് ആരംഭിക്കാനാണ് പദ്ധതി.
കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും
ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകൾക്കാണ് പ്രാധാന്യം നൽകുക.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സർവീസുകൾക്കൊപ്പം കേരളത്തിൽനിന്ന് സമീപ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും മുന്നിലുണ്ട്. നേരത്തെ മുന്നോട്ടുവച്ച പദ്ധതിയിൽ കൊച്ചി ആസ്ഥാനമാക്കി കോഴിക്കോട്, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളും പരിഗണിച്ചിരുന്നു.

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര

വിമാനയാത്ര സാധാരണക്കാർക്കും കൂടുതൽ പ്രാപ്യമാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ട്രെയിൻ യാത്രാ നിരക്കിനോട് മത്സരിക്കാവുന്ന തരത്തിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ പുറത്തുവന്ന പദ്ധതിവിവരങ്ങൾ പ്രകാരം ഏകദേശം 3,500 മുതൽ 7,000 രൂപ വരെ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള സാധ്യതയും മുന്നോട്ടുവച്ചിരുന്നു.ആദ്യഘട്ടത്തിൽ 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാണ് പരിഗണിക്കുന്നത്. യാത്രക്കാരുടെ പ്രതികരണത്തിനനുസരിച്ച് പിന്നീട് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് പദ്ധതി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും  ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി. പിഴത്തുക യുവതിക്ക്...

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -