Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്, കേരളാ...

തമിഴ്നാട്, കേരളാ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും കേരളാ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.  31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനെത്തിയ കേരള സംഘത്തോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്. ദക്ഷിണ മേഖലാ കൗൺസിൽ യോഗം തമിഴ്നാട്ടിലെ മഹാബലിപുരം– കോവളം മേഖലയിൽ നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളുടെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെയും മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും യോഗത്തിന്റെ ഭാഗമായി ചർച്ചയാകും.

കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനുമുള്ള പ്രധാന വേദിയാണ് ദക്ഷിണ മേഖലാ കൗൺസിൽ. ജലവിഹിതം, അന്തർസംസ്ഥാന വിഷയങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.

1956ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം രൂപീകരിച്ച ദക്ഷിണ മേഖലാ കൗൺസിലിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവയാണ് അംഗങ്ങൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന ഏകോപനം ഉറപ്പാക്കുന്നതിനും അന്തർസംസ്ഥാന സഹകരണം മെച്ചപ്പെടുത്തുന്നതിനും കൗൺസിൽ നിർണായക വേദിയായാണ് പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു.ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന...

വീടുകളില്‍ കയറി സ്വര്‍ണവും പണവും രൂപയും അപഹരിച്ച കേസുകളിലെ പ്രതികളെ പോലീസ്  അറസ്റ്റ് ചെയ്തു

കോട്ടയം : വാഴൂരില്‍ വീടുകളില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ അപഹരിച്ച കേസുകളിലെ പ്രതികളെ മണിമല പോലീസ്  അറസ്റ്റ് ചെയ്തു.  ഈരാറ്റുപേട്ട  അരുവിത്തുറ, അയ്യപ്പന്‍തട്ടയില്‍ വീട്ടില്‍  മനീഷ് എം എം...
- Advertisment -

Most Popular

- Advertisement -