Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഅക്ഷയ് കുമാര്‍...

അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

തൃശൂർ : ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി.ദേവസ്വം ഭരണസമിതി അംഗം കെ എസ്ബാലഗോപാലിനും ജീവനക്കാര്‍ക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലമ്പലത്തിലെത്തി ദർശനത്തിനു ശേഷം താരം മടങ്ങി.

തന്റെ പുതിയ ചിത്രമായ ഹായ്വാന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ് ഹായ് വാന്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസ്സി വിവാദം : അഞ്ച് ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന

കൊച്ചി : മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്....

വയനാട് ദുരന്തം: മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നു

വയനാട് : വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട്  തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 മൃതശരീരങ്ങളുടെയും  158 ശരീരഭാഗങ്ങളുടേയും...
- Advertisment -

Most Popular

- Advertisement -