Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKannurതളിപ്പറമ്പ് ബസ്...

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തം: കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍

കണ്ണൂര്‍ :  തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്.  സമ്പാദ്യമൊക്കെ മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട  നിസഹായാവസ്ഥയിലായിരുന്നു വ്യാപാരികള്‍. തീ പടര്‍ന്നപ്പോല്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

തുടര്‍ന്ന് ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണം എടുത്തുമാറ്റാൻ കഴിയാതെ പോയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുത്, സ്വാമി എന്നു വിളിക്കണം : പൊലീസിന് കർശന നിർദേശം

ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് കർശന നിർദേശം.ഭക്തരെ സ്വാമി എന്നു വിളിക്കണം തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം.ജോലിസമയത്ത്...

എസ് എൻ ഡി പി വനിതാ സംഘം മേഖലാ കൺവൻഷൻ

തിരുവല്ല : ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സി.കേശവൻ മേഖലാ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം...
- Advertisment -

Most Popular

- Advertisement -