Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികയ്ക്ക് നേരേ...

വയോധികയ്ക്ക് നേരേ പീഡനശ്രമം: 64 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: വയോധികയ്ക്ക് നേരേ പീഡനശ്രമം നടത്തിയ കേസിൽ 64 കാരൻ അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി  പത്രോസ്ജോൺ (ജോസ്) ആണ് അറസ്റ്റിലായത്. 95 വയസുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം അതിക്രമിച്ചു കയറി വായിൽ തുണി തിരുകി ബലപ്രയോഗത്തിലുടെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ തുണി വലിച്ചൂരിയ ശേഷം വയോധിക  ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ  പെരുനാട് പോലീസ് വയോധികയുടെ  മൊഴി രേഖപ്പെടുത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭാക്കേസ് : സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും,എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ...

അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തരമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -