Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാര്‍ഥികള്‍ക്കായി ആധാര്‍...

വിദ്യാര്‍ഥികള്‍ക്കായി ആധാര്‍ ക്യാമ്പ്

പത്തനംതിട്ട : ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയോടനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ 745 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജകരമാണ് ക്യാമ്പ്. അഞ്ച് വയസിലും, പതിനഞ്ച് വയസിലുമുള്ള നിര്‍ബന്ധിത ബയോ മെട്രിക് അപ്‌ഡേഷനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഭരണകേന്ദ്രം, ഐ. ടി മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, അക്ഷയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍. അനില അധ്യക്ഷയായി. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പി. മൈത്രി, കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രഥമ അധ്യാപിക ഗ്രേസന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്‍. ഹരി റബര്‍ ബോര്‍ഡ് ചെയര്‍മാൻ

കോട്ടയം :  റബര്‍ ബോര്‍ഡ് ചെയര്‍മാനായി എന്‍. ഹരിയെ നിയമിച്ചു .നിലവിൽ ബിജെപി മധ്യമേഖല അധ്യക്ഷനാണ് എന്‍. ഹരി.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റതാണ് ഉത്തരവ്.

ഗുരുവായൂരിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം ഭക്തരിൽ വൻ പ്രതികരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ  ദർശന സംവിധാനത്തിന് ഭക്തരിൽ നിന്ന് വൻ പ്രതികരണം. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കാതെ സുഗമമായി ദർശനം നടത്താനും വെർച്വൽ...
- Advertisment -

Most Popular

- Advertisement -