Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിസന്ധികളെ അതിജീവിക്കാൻ...

പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർഥന സഹായിച്ചു : പാർവതി ഗോപകുമാർ

പരുമല :പതിവായി  പ്രാർഥിക്കുന്ന ശീലമില്ലെങ്കിലും  പ്രതിസന്ധികളെ അതിജീവിക്കാനും സിവിൽ സെർവീസിലേക്ക് എത്താനും സഹായകമായത് പ്രാർഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവും മാത്രം  ആയിരുന്നു എന്ന്  സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ.മലങ്കര ഓർത്തഡോക്സ്‌ സഭയുട തിരുവനന്തപുരം മാതാ മറിയം ആശ്രമത്തിന്റെ  ഞായർ പള്ളിക്കൂടം പ്രതിവാര ഓൺലൈൻ വീഡിയോ പരമ്പരയുടെ ഇരുന്നൂറാം എപ്പിസോഡ് ആഘോഷത്തിൽ പങ്കെടുത്തു പരുമല പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാർവതി.

പരീക്ഷ എഴുതുന്നതിൽ വേഗത വളരെ കുറവായിരുന്നത് മനസിനെ വല്ലാതെ വിഷമിപ്പിച്ചപ്പോൾ പരീക്ഷ ഹാളിലേക്ക് പോകുന്നവഴിയിലെ പള്ളിയിൽ എഴുതി കാണപ്പെട്ട ‘ഭവപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ബൈബിൾ വാക്യമാണ് തനിക്ക്  ആത്മ ധൈര്യം തന്നതെന്നും പാർവതി പറഞ്ഞു. സ്കൂൾ പഠനകാലത്തു അപകടത്തിൽ പാർവതിയുടെ വലതുകൈ നഷ്ടപ്പെട്ടിരുന്നു .

ഇരുന്നൂറാം എപ്പിസോഡ് ആഘോഷങ്ങൾ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉത്‌ഘാടനം ചെയ്യുകയും പാർവതിക്ക് സ്വർണ നാണയം സമ്മാനിക്കുകയും ചെയ്തു.
പുതിയ കാൽവെപ്പിൽ ജീവിതത്തിനു സ്വർണ ശോഭ ഉണ്ടാവട്ടെ എന്ന് മാർ ഗ്രീഗോറിയോസ് ആശംസിച്ചു.സെൻട്രൽ കസ്റ്റംസ് ഡയറക്‌ടർ ജനറൽ ഡോ. ബിജു ജേക്കബ് ,ഞായർപള്ളിക്കൂടം സംവിധായകനും അവതാരകനുമായ ഡോ. സന്തോഷ് ജി. തോമസ്,ഓർത്തഡോക്സ്‌ സഭ ഓൺലൈൻ ഗ്ലോബൽ സൺഡേസ്കൂൾ കോ ഓർഡിനേറ്റർ ഷെറി ജേക്കബ് കുരിയൻ, സെമിനാരി മാനേജർ
കെ വീ പോൾ റമ്പാൻ,  മതമറിയം ആശ്രമം മാനേജർ ഫാ. എബ്രഹാം തോമസ്  എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്) നവംബര്‍ 15 ന് രാവിലെ എട്ട് മണി മുതല്‍ 19ന് വൈകിട്ട് ആറ് മണി വരെ...

കുറ്റൂരിൽ ബജ്ജിക്കടയിൽ മോഷണം: ഗ്യാസ് സിലിണ്ടർ കവർന്നു

തിരുവല്ല: കുറ്റൂരിൽ  കഴിഞ്ഞ രാത്രിയിൽ  ബജ്ജിക്കടയിൽ  മോഷണം. ഉപയോഗിച്ച് തുടങ്ങിയ ഒരു ഗ്യാസ് സിലിണ്ടർ മോഷ്ടാക്കൾ കവർന്നു. എം സി റോഡിൽ കുറ്റൂർ ഗവ ഹയർസെക്കൻ്റി സ്കൂളിനു അടുത്ത് പ്രവർത്തിക്കുന്ന  തെങ്ങേലി പള്ളിത്തറ...
- Advertisment -

Most Popular

- Advertisement -