Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപ്രൊഫ.ജി രാജശേഖരൻ...

പ്രൊഫ.ജി രാജശേഖരൻ നായർ സ്മാരക പുരസ്കാരം കവിയൂർ ശിവ പ്രസാദിന് സമർപ്പിച്ചു

തിരുവല്ല : പ്രൊഫ. ജി രാജശേഖരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം ചലച്ചിത്ര സംവിധായകൻ പ്രൊഫ. കവിയൂർ ശിവപ്രസാദിന് സമ്മാനിച്ചു.  തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ  സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. എ ജി ഒലീന ശിലാഫലകവും 25000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം ശിവ പ്രസാദിന് സമർപ്പിച്ചു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച കവി പ്രഭാവർമയെ  ഡോ.വർഗീസ് ജോർജ് ആദരിച്ചു. ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, സെക്രട്ടറി ഡോ. റാണി ആര്‍ നായർ, ജോ. സെക്രട്ടറി എ ഗോകുലേന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല, അഡ്വ.കെ അനന്തഗോപൻ, അഡ്വ. ആർ സനൽകുമാർ, ബിനിൽകുമാർ, ഫാ മാത്യൂസ് വാഴക്കുന്നം, ഡോ.വർഗീസ് മാത്യു, ആർ ജയകുമാർ, അഡ്വ.പി ജി പ്രസന്നകുമാർ, അഡ്വ.കെ പ്രകാശ് ബാബു, അഡ്വ.ജെനു മാത്യു, വി ബാലചന്ദ്രൻ, ഡി ആത്മലാൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലക്ഷം കവിഞ്ഞ് കെ എസ് ആർ ടി സി ട്രാവൽ കാർഡും ചലോ ആപ്പും

തിരുവനന്തപുരം : യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം...

നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത്: സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം നൽകി

തിരുവല്ല : വള്ളംകുളം  നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം ഒരുക്കി . നന്നൂർ ദേവീക്ഷേത്ര തിരുവുത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന  പറയ്ക്കെഴുന്നള്ളത്തിൻ്റെ മൂന്നാം  ദിനമാണ് മതസൗഹാർദ്ദത്തിന് മാതൃകയൊരുക്കി...
- Advertisment -

Most Popular

- Advertisement -