Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിയ്യൂർ ജയിലിലേക്ക്...

വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ

ചെന്നൈ : വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. കൊലപാതകമടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തെങ്കാശിയിലെ വാഹന പരിശോധനയ്‌ക്കിടെയാണ് ബാലമുരുകനെ പിടികൂടിയത്. നവംബർ മൂന്നിന് വിയ്യൂർ ജയിലിനു സമീപത്തുനിന്നാണ് തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. തെങ്കാശി കോടതി റിമാൻഡ് ചെയ്‌ത പ്രതിയെ വിയ്യൂർ പൊലീസിന് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി ന്യുനമർദമായി : കേരളത്തിൽ വ്യാപക മഴയും കാറ്റും തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴയും കാറ്റും തുടരും.തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു.കേരളത്തിന് മുകളിൽ...

വെടിക്കെട്ട് ഉപേക്ഷിച്ച് സ്നേഹഭവനം യാഥാർത്ഥ്യമാക്കി ചന്ദനപ്പള്ളി വലിയപള്ളി

പത്തനംതിട്ട : വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്നേഹഭവനം നിർമ്മിക്കണമെന്ന മലങ്കരസഭാധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -