Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ സമ്മേളനം...

നിയമസഭ സമ്മേളനം ജനുവരി 20ന് : ബജറ്റ് അവതരണം ജനുവരി 29ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും.

ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും.

2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരണം ജനുവരി 29ന് ആണ്. ഫെബ്രുവരി 2, 3, 4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും.ഫെബ്രുവരി 6 മുതൽ മാർച്ച് 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.

സമ്മേളന കാലയളവിൽ ജനുവരി 23 ഫെബ്രുവരി 27, മാർച്ച് 13 എന്നീ ദിവസങ്ങൾ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കും. നടപടികൾ പൂർത്തീകരിച്ചു മാർച്ച് 26 ന് സഭപിരിയുമെന്ന് സ്പീക്കർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

പത്തനംതിട്ട: വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ.  പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ  ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ്...

സെക്യൂരിറ്റി അഭിമുഖം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി:...
- Advertisment -

Most Popular

- Advertisement -