Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsഎഴിഞ്ഞില്ലം ശ്രീ...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോയ് വർഗീസ്, ഷർമിള സുനിൽ,ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി.

തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെയും കരാറുകാരെയും ആദരിച്ചു.ദേവസ്വം പ്രസിഡന്റ് മനോജ് ജി സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് ബി. രതീഷ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി

പത്തനംതിട്ട:  പമ്പ പോലീസ് 2001ൽ രജിസ്റ്റർ ചെയ്ത അബ്കാരിനിയമപ്രകാരമുള്ള കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി. മൂഴിയാർ ആങ്ങമൂഴി ആഞ്ഞിലിക്കൽ വീട്ടിൽ  കലേഷ് കുമാറി(45)നെയാണ് അറസ്റ്റ് ചെയ്തത്. 2001ൽ  കേസിൽപ്പെട്ടു അറസ്റ്റിലായ...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാർ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസിഐ തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസിഐ...
- Advertisment -

Most Popular

- Advertisement -