Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് പിക്കപ്പ്...

കോട്ടയത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പിക്ക്പ്പ് വാനും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (45), ഭാര്യ പ്രസന്ന(38) എന്നിവരാണ് മരിച്ചത്. കോട്ടയം – ചിങ്ങവനം റോഡിൽ മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ ആയിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിക്കപ്പ് വാനുമായി ഇടിക്കുക ആയിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപം കൂൾബാർ നടത്തുകയാണ് മനോജ്.

ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം : അവശ്യസാധനങ്ങളുടെ വിലനിരീക്ഷണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് വിവിധ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു റിസർച്ച് ഓഫീസർ, ഒരു റിസർച്ച് അസിസ്റ്റന്റ്, 14 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ...

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 14.5 ലക്ഷം തട്ടിയ പൊലീസുകാരൻ പിടിയിൽ

തിരുവനന്തപുരം : കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ പിടിയിൽ.ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ധനീഷ് കുമാറിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -