Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiട്രെയിൻ യാത്രയ്ക്കിടയിൽ...

ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് കൈമാറി

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റെയിൽവേ പൊലീസ് കണ്ടെത്തി ഉടമകൾക്ക് കൈമാറി. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തിയ 66 ഫോണുകളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ  ഉടമകൾക്ക് തിരികെ നൽകിയത്.

എറണാകുളത്തു നിന്നും നഷ്ടപ്പെട്ട 20 ഫോണുകളും തൃശൂരിൽ നിന്നും നഷ്ടപ്പെട്ട പതിനൊന്നു ഫോണുകളും തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് പത്തു വീതവും ഫോണുകൾ ഉടമകൾക്ക് കൈമാറി. ആലപ്പുഴ, ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധികളിൽ നിന്നുള്ള അഞ്ചു ഫോണുകൾ വീതവും കോട്ടയത്തു നിന്നും ലഭിച്ച നാലു ഫോണുകളും ഉടമകൾക്ക് കൈമാറിയത്.

ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും വെച്ച് മറന്നു പോയതും വീണു പോയതുമായ ഫോണുകളാണ് ആർപിഎഫ് കണ്ടെത്തിയത്. റെയിൽവേ പൊലീസ് എസ് പി മുഹമ്മദ് നദീമുദ്ദീൻ, ഡിവൈഎസ്പി ജോർജ് ജോസഫ്, ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആൻ്റണി, അസിസ്റ്റൻ്റ് സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ്, എറണാകുളം റെയിൽവേ പൊലീസ് എസ് ഐ – എ നിസാറുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകൾ ഉടമകൾക്ക് കൈമാറിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം : മനാഫ് സാക്ഷിയാകും

കോഴിക്കോട് : അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബറാക്രമണ കേസിൽ ലോറി ഉടമ മനാഫിനെ സാക്ഷിയാക്കാൻ പോലീസ്.കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എഫ്‌ഐആറിൽ മനാഫിന്റെ പേര് ഉൾപ്പെടുത്തിയതെന്നും പൊലീസ്...

കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി : ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.  രാജ്യ തലസ്ഥാനമായ ഡൽഹിയിൽ...
- Advertisment -

Most Popular

- Advertisement -