Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNews14 വരെ...

14 വരെ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത

കോട്ടയം : ജൂലൈ10 മുതൽ 14 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് നേരിയ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .

കേരള-കർണാടക-ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകൾ. ഒമ്പത് കുടുംബങ്ങളിലായി ആറ് പുരുഷന്‍മാരും 11 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 29 പേരാണ് ക്യാമ്പിലുള്ളത്.പെരിങ്ങര വില്ലേജിൽ മേപ്രാൽ സെൻ്റ്...

പിഎം ശ്രീ പദ്ധതി: നിയമവശം ചര്‍ച്ച ചെയ്യും – മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്യുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. അത് മന്ത്രി സഭ പരിശോധിച്ചുവരികയാണ്. ഒരുസര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -