Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപിക്കിൾ ബാൾ ...

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഇവിടങ്ങളിൽ നിന്നായി അൻപതിൽപരം ടീമുകളാണ്  പങ്കെടുത്തത്. മെൻസ് & വിമൻസ് സിംഗിൾസ് ഡബിൾസ് 50+ ഡബിൾസ് മൽസരങ്ങൾ നടന്നത് .

വിജയികൾക്ക് പത്തനംതിട്ട ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ:കെ പ്രകാശ് ബാബു സമ്മാനദാനം നിർവ്വഹിച്ചു. പുതിയ ഗെയിം തിരുവല്ലയിൽ തുടക്കം കുറിച്ച് കേരളമാകെ അതിവേഗം പ്രചരിച്ച് വലിയ കായിക ഇനമാകുമെന്ന് കെ. പ്രകാശ് ബാബു പറഞ്ഞു.

പത്തനംതിട്ട ജില്ല പിക്കിൾ ബോൾ അസോസിയേഷൻ പ്രസിഡൻറ് റോബിൻ ജോർജ്, സെക്രട്ടറി ജോജി ജോൺ, ട്രഷറർ ലഫ്റ്റനന്റ് കേണൽ ഡോ: ജയദേവൻ ഗണപതി, രക്ഷാധികാരി ജോർജ്ജ് വർഗ്ഗീസ് (ജോജി), ഒളിമ്പിക്സ് അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി സനൽ ജി പണിക്കർ, ടെന്നീസ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കുര്യൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയസാധ്യത : തോട്ടപ്പള്ളിയിലെ 34 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നു 

ആലപ്പുഴ :  കനത്തമഴയും നീരൊഴുക്കും തുടർന്നുള്ള പ്രളയസാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കിപ്പോകാനും ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചതായും ജില്ല പൂർണ്ണസജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. കിഴക്കൻ...

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ

കോട്ടയം : രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച്ച . വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന ആൾക്കു മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ...
- Advertisment -

Most Popular

- Advertisement -