Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി...

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിൽഗ്രിം സെൻ്ററിൻ്റെയും ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. കോവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നൽകിയത് 670 കോടി കോവിഡ് കാലത്ത് 670 കോടി രൂപ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമായി സർക്കാർ ചെലവഴിച്ചതായി ദേവസ്വം  വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം ക്ഷേത്രാങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില ദേവസ്വം ബോർഡുകളിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിൽ ജീവനക്കാർ കോവിഡ് കാലത്ത് ശമ്പളം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് സംസ്ഥാന സർക്കാർ 670 കോടി രൂപ വിവിധ ക്ഷേത്രങ്ങളിലെ ശമ്പളത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി നൽകിയത്.

ശബരിമല ഇടത്താവളങ്ങൾക്കായി 146 കോടി രൂപയും ശബരിമലയിലെ പുതിയ മാസ്റ്റർ പ്ലാനിനുവേണ്ടി 1200 കോടി രൂപയുമാണ് സർക്കാർ ചെലവഴിക്കുന്നത്. അമ്പലപ്പുഴ ക്ഷേത്രാങ്കണത്തിൽ  പിൽഗ്രിം സെൻ്റർ അഞ്ചുകോടി രൂപ ചെലവിലും ഓപ്പൺ എയർ ഓഡിറ്റോറിയം ഒരു കോടി രൂപ  ചെലവിലുമാണ് ഒരുങ്ങുന്നുന്നത്.

നാടിന്റെ സാമൂഹ്യ ജീവിതത്തെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിൽ  ക്ഷേത്രകലകൾക്ക് വലിയ പ്രാധാന്യമുണ്ട്. വിനോദസഞ്ചാരികൾക്ക് ഇവിടെ താമസിച്ച് ദർശനം നടത്തി അതെല്ലാം ആസ്വദിക്കാൻ അവസരമുണ്ടാക്കുന്ന തരത്തിലേക്ക് അമിനിറ്റി സെന്റർ മാറുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു.

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന സ്റ്റേജിനെ കൂടുതൽ സൗകര്യങ്ങളോടെയാണ് ഓപ്പൺ എയർ ഓഡിറ്റോറിയമായി നവീകരിക്കുന്നത്. ഗ്രീൻ റൂം സൗകര്യവും ഇതോടൊപ്പം ഒരുക്കും. 17,300 ചതുരശ്ര അടിയിൽ ഇരു നിലകളിലായി നിർമ്മിക്കുന്ന സെൻ്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തിട്ടുണ്ട്.

താഴത്തെ നിലയിൽ ഒമ്പത് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും, ഒന്നാം നിലയിൽ പതിനൊന്ന് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ് നിർമ്മിക്കുന്നത്. രണ്ടാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോർമെറ്ററികൾ, സ്റ്റോറേജ് സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും ഒരുക്കും. വാഹന പാർക്കിംഗിനും പ്രത്യേക സൗകര്യമുണ്ടാകും.

ദൂരദേശങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പിൽഗ്രിം സെൻ്റർ നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 40 വർഷം പഴക്കമുണ്ടായിരുന്ന താമസയോഗ്യമല്ലാതിരുന്ന ദേവസ്വം സത്രം ഇതിനായി ഉപയോഗിക്കുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് കോർപ്പറേഷനാണ് (കിഡ്ക്) പദ്ധതിയുടെ നിർമ്മാണ ചുമതല.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാതോലിക്കാ ദിനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാളെ (6)കാതോലിക്കാ ദിനമായി ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5...
- Advertisment -

Most Popular

- Advertisement -