Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്ഐടി റിപ്പോര്‍ട്ട്

കൊച്ചി : ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചുവെന്ന് എസ്ഐടി റിപ്പോര്‍ട്ട്. ഏഴ് പാളികളിലെ സ്വർണമാണ് നഷ്ടമായത്. ശിവരൂപങ്ങളും വ്യാളി രൂപങ്ങളും കൊത്തിവെച്ച പ്രഭാമണ്ഡലത്തിലെ സ്വർണവും, ദശാവതാര രൂപങ്ങൾ പതിപ്പിച്ച പാളികളിലെ സ്വർണവും രാസമിശ്രിതം ഉപയോ​ഗിച്ച് വേർതിരിച്ചിട്ടുണ്ടെന്ന് എസ്ഐടി പറയുന്നു .ഉണ്ണികൃഷ്ണൻ പോറ്റി, ​ബല്ലാരിയിലെ റോദ്ദം ജ്വല്ലേഴ്‌സ് ഉടമ ഗോവർദ്ധൻ, സ്മാര്‍ട്ട് ക്രിയേഷന്‍സ്’ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് എഐടി ഇക്കാര്യം വ്യക്തമാക്കിയത്..

പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതൽ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. പണിക്കൂലിയായി സ്മാര്‍ട്ട് ക്രിയേഷൻസ് എടുത്ത 109. 243 ഗ്രാം സ്വർണം കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് മുന്നിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിക്കറ്റു കളിക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ : എടത്വ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്.വൈകിട്ട് മൂന്നരയോടെയാണ് സംഭവം.പരുക്കേറ്റ അഖിലിനെ...

കൂടൽ ഇഞ്ചപ്പാറയിൽ വാഹനാപകടം :രണ്ടു  പേർ മരിച്ചു

കോന്നി : പുനലൂർ-കോന്നി റോഡിൽ ഇഞ്ചപ്പാറ ജംഗ്ഷന് സമീപം കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ (21) എന്നിവയാണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -