Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഇടക്കുളം പള്ളിയോടം...

ഇടക്കുളം പള്ളിയോടം നീരണിഞ്ഞു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന കിഴക്കൻ പള്ളിയോടം ഇടക്കുളം  നീരണിഞ്ഞു. പാർത്ഥസാരഥിക്ഷേത്രത്തിൽ നടന്നുവരുന്ന വള്ളസദ്യയിൽ ഈ മാസം 22ന് നടക്കുന്ന ആദ്യവള്ളസദ്യയിൽ ഇടക്കുളം പള്ളിയോടം പങ്കെടുക്കും.

ആറന്മുള മത്സര വള്ളംകളിയിൽ ബി ബാച്ചിൽപെട്ട ഇടക്കുളത്തിന് 72 തുഴച്ചിൽകാരാണ് ഉള്ളത്. 2013 ൽ പുതുതായി നീരണിഞ്ഞ പള്ളിയോടം ഇടക്കുളം പള്ളിയോട സംരക്ഷണ സമതിയുടെ ഉടമസ്ഥയിലുള്ളതാണ്. 2014ൽ നടന്ന മത്സരവള്ളംകളിയിൽ കന്നിയങ്കത്തിൽ ബി ബാച്ച് മത്സരത്തിൽ മന്നം ട്രോഫി കരസ്ഥമാക്കി,  കൂടാതെ വള്ളംകളിയിലും,വള്ളപ്പാട്ട് മത്സരങ്ങളിലും ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ഇടക്കുളം അയ്യപ്പക്ഷേത്രത്തിൻ്റെ ആറാട്ട്കടവിലാണ്പള്ളിയോടപ്പുര

ഇടക്കുളം പള്ളിയോടത്തിൻ്റെ നീരണിയൽ കർമ്മം  സിനിമാ താരം ബൈജു എഴുപുന്ന നിർവ്വഹിച്ചു. പള്ളിയോട സംരക്ഷണ സമതി പ്രസിഡൻ്റ് ഗോപിനാഥൻ നായർ ,സെക്രട്ടറി സജീവ് കുമാർ റ്റി.എൻ.വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ലതാ മോഹൻ, വാർഡ് മെമ്പർ ശ്രീജമോൾ, പള്ളിയോട പ്രതിനിധി സന്തോഷ് കെ, രാധാകൃഷ്ണകുറുപ്പ്, അയ്യപ്പക്ഷേത്രം ഭരണസമിതി പ്രസിഡന്റ് രാജശേഖരൻ നായർ ,കരയോഗം പ്രസിഡൻ്റ് രാമകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.

ഇടക്കുളം പള്ളിയോടത്തിൻ്റെ ക്യാപ്റ്റൻ വി.ജി.ആനന്ദും, വൈസ് ക്യാപ്റ്റൻ ജി.മനീഷ് കുമാറും ആണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠന ഉപകരണം വിതരണം നടത്തി

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,...

ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവ. റിബേറ്റ്

ആലപ്പുഴ : 2026 ലെ മുഹറം പ്രമാണിച്ച് ജൂൺ 24 വരെയുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവൺമെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള...
- Advertisment -

Most Popular

- Advertisement -